Post Category
നവീകരിച്ച പുത്തൂര്‍ സൂപ്പര്‍മാര്‍ക്കറ്റ് കെട്ടിടോദ്ഘാടനം നാളെ (മാര്‍ച്ച് 26)
നവീകരിച്ച പുത്തൂര്‍ സൂപ്പര്‍മാര്‍ക്കറ്റ് കെട്ടിടോദ്ഘാടനം ഭക്ഷ്യ- പൊതുവിതരണ- ഉപഭോക്തൃ- ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി ആര് അനില്‍ നാളെ (മാര്‍ച്ച് 26) രാവിലെ 9.30ന് നിര്‍വഹിക്കും. ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. സപ്ലൈകോ കൊട്ടാരക്കര താലൂക്ക് ഡിപ്പോയുടെ പരിധിയിലുള്ള പുത്തൂര്‍ സൂപ്പര്‍മാര്‍ക്കറ്റ് ജനകീയമാക്കുന്നതിന്റെ ഭാഗമായി ആധുനിക സൗകര്യങ്ങളോടെയാണ് സജ്ജമാക്കിയിരിക്കുന്നത്. കൊടിക്കുന്നില്‍ സുരേഷ് എം പി ആദ്യ വില്പന നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ ജ്യോതി, ജില്ലാ പഞ്ചായത്ത് അംഗം സുമലാല്‍, മറ്റു തദ്ദേശസ്ഥാപന പ്രതിനിധികള്‍, സപ്ലൈകോ ചെയര്മാന് ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ശ്രീരാം വെങ്കിട്ടരാമന്, രാഷ്ര്ടീയകക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments