Post Category
സൗജന്യ പരിശീലനം
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ പദ്ധതിയായ ടോട്ടല്‍ സ്റ്റേഷന്‍ ഉപയോഗിച്ചുളള സര്‍വേയിംഗില്‍ ഐടിഐ സിവില്‍ / ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ് /ബി ടെക് സിവില്‍ യോഗ്യതയുളള 40 വയസില്‍ താഴെ പ്രായമുളള എസ് സി /ജനറല്‍ വിഭാഗത്തില്‍പെട്ട അഭ്യസ്ത വിദ്യരായ തൊഴില്‍ രഹിതര്‍ക്ക് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന സൗജന്യ പരിശീലനം നല്‍കുന്നു. യോഗ്യതയുളളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 29. ഫോണ്‍ : 0468 2224070. (പിഎന്‍പി 896/23)
date
- Log in to post comments