Post Category
ജലസേചന കുളം ഉദ്ഘാടനം ചെയ്തു
സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറന്‍മുള ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ നിര്‍മ്മിച്ച ജലസേചനകുളം പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ടി ടോജി ഉദ്ഘാടനം ചെയ്തു.കുളത്തിന് ചുറ്റും കയര്‍ ഭൂവസ്ത്രം വിരിച്ച് ബലപ്പെടുത്തിയിട്ടുണ്ട്.വാര്‍ഡ് അംഗം ശരണ്‍ പി ശശിധരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥരും തൊഴിലുറപ്പ് തൊഴിലാളികളും പങ്കെടുത്തു.
(പിഎന്‍പി 1001/23)
date
- Log in to post comments