Post Category
നാദാപുരത്ത് സ്റ്റാളിന്റെ പ്രവർത്തനം നിർത്തിവെപ്പിച്ചു
നാദാപുരം ഗ്രാമപഞ്ചായത്തിൽ താൽക്കാലികമായി പ്രവർത്തിച്ചിരുന്ന സ്റ്റാളിന്റെ പ്രവർത്തനം പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ നിർത്തിവെപ്പിച്ചു. ഉപയോഗശൂന്യമായ ഐസ്ക്രീം സൂക്ഷിച്ചുവച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാൾ അടപ്പിച്ചത്. പരിശോധനയിൽ ഫ്രീസറിൽ സൂക്ഷിച്ച ഉപയോഗശൂന്യമായ 24 ബോക്സ് ഐസ്ക്രീം കണ്ടെത്തി. തുടർന്ന് 5000 രൂപ പിഴയും സ്റ്റാളിന്റെ പ്രവർത്തനം നിർത്തിവെക്കാനുള്ള നിർദേശവും പഞ്ചായത്ത് അധികൃതർ നൽകി.
പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
date
- Log in to post comments