Post Category
കലാനിരൂപണ-പരിഭാഷാ പുസ്തക അവാര്‍ഡിനുള്ള അപേക്ഷ തീയതി നീട്ടി
ചിത്രശില്പ കലകളെ സംബന്ധിച്ച മികച്ച മൗലിക മലയാള ഗ്രന്ഥത്തിനും പരിഭാഷാ ഗ്രന്ഥത്തിനും കേരള ലളിതകലാ അക്കാദമി നല്കുന്ന അവാര്‍ഡിന് ഗ്രന്ഥങ്ങള്‍ ക്ഷണിക്കുന്നു.
ഇരുവിഭാഗത്തിലും 10,000 രൂപ വീതം ഓരോ അവാര്‍ഡാണ് നല്‍കുന്നത്. 2021 ജനുവരി 1നുശേഷം ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. ഗ്രന്ഥകര്ത്താക്കള്ക്കും പ്രസാധകര്‍ക്കും പുസ്തകങ്ങള്‍ സമര്‍പ്പിക്കാം. ബയോഡാറ്റയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും (ഫോണ്‍ നമ്പറും) സഹിതം പുസ്തകത്തിന്റെ നാല് പ്രതികളും സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശ്ശൂര്‍ -20 എന്ന വിലാസത്തില്‍ ഏപ്രില്‍ 7 വരെ അയയ്ക്കാം. പുസ്തകത്തിന്റെ പ്രതികള്‍ തിരികെ നല്‍കുന്നതല്ല.
date
- Log in to post comments