Skip to main content

സിസി ടിവി ക്യാമറ സ്ഥാപിച്ചു

തോട്ടഭാഗം ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും മാലിന്യം നിക്ഷേപിക്കാനെത്തുന്നവരെ പിടികൂടാന്‍ തോട്ടഭാഗത്ത് സിസി ടിവി ക്യാമറ സ്ഥാപിച്ചു. തോട്ടഭാഗം ഒന്‍പതാം വാര്‍ഡില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറ സിസ്റ്റത്തിന്റെ ഉദ്ഘാടനം തിരുവല്ല സബ് ഇന്‍സ്‌പെക്ടര്‍ കുരുവിള സക്കറിയ നിര്‍വഹിച്ചു. കവിയൂര്‍ ഗ്രാമ പഞ്ചായത്തിന്റെ 2022-23  പദ്ധതി പ്രകാരം ഒരു ലക്ഷം രൂപ ചെലവഴിച്ചാണ്  സിസിടിവി ക്യാമറ സ്ഥാപിച്ചത്.  റോഡിലെ വശങ്ങളില്‍ ഭൂരിഭാഗവും പ്ലാസ്റ്റിക്ക് അടക്കമുള്ള അജൈവമാലിന്യങ്ങളും ജൈവമാലിന്യങ്ങളും നിറഞ്ഞ നിലയാണ്. ഇവിടെ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടിയാല്‍ 5000 മുതല്‍ 25000 രൂപ വരെ പിഴ ഈടാക്കുവാനാണ് പഞ്ചായത്ത് തീരുമാനം. മാലിന്യ പ്രശ്നത്തിന് ഒപ്പം തിരക്കേറിയ ഈ ജംഗ്ഷനിലെ സുരക്ഷയ്ക്കും ക്യാമറകള്‍ ഗുണം ചെയ്യും. ചടങ്ങില്‍ കവിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഡി ദിനേശ്കുമാര്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ കെ ആര്‍ വിനോദ്, അനിതാ സജി, സി എന്‍ അച്ചു , പ്രവീണ്‍ ഗോപി, പഞ്ചായത്ത് സെക്രട്ടറി ജോസഫ് അലോഷ്യസ്, എംസി ലതിക കുമാരി , ലീലാ സനല്‍, ബെര്‍സിലി ജോസഫ്, സി ജി മന്മഥന്‍ നായര്‍, അശോക് കുമാര്‍, കുര്യന്‍ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.

date