Post Category
കവിയൂര്‍ ഗ്രാമപഞ്ചായത്തില്‍ കൊയ്ത്ത് ഉദ്ഘാടനം
കവിയൂര്‍ ഗ്രാമപഞ്ചായത്തിലെ കവിയൂര്‍ പാടശേഖരത്തിലെ കൊയ്ത്ത് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിനേശ് കുമാര്‍ നിര്‍വഹിച്ചു. കവിയൂര്‍ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍ വിനോദ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീകുമാരി രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് അംഗം സിന്ധു ആര്‍ സി നായര്‍, തിരുവല്ല മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ ജേക്കബ് ജോര്‍ജ് മനക്കല്‍, ലെജു. എം. സക്കറിയ , മുന്‍ കൗണ്‍സിലര്‍ ഷാജി തിരുവല്ല, തോട്ടഭാഗം ബിലീവേഴ്സ് ചര്‍ച്ച് വികാരി ഫാ.ബേബി ജോസഫ്, ഫാ.ഷിജു മാത്യു, എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments