Post Category
ഒറ്റത്തവണ പരിശോധന
സംസ്ഥാന ഫാമിങ് കോര്പ്പറേഷന് ലിമിറ്റഡില്‍ ഫീല്‍ഡ് സൂപ്പര്‍വൈസര്‍ ഗ്രേഡ്-രണ്ട് (കാറ്റഗറി നമ്പര്‍: 299/2021) തസ്തികയുടെ ഒറ്റത്തവണ പരിശോധന ഏപ്രില്‍ 11, 12 തീയതികളില്‍ പി എസ് സി കൊല്ലം മേഖലാ ഓഫീസില്‍ നടത്തും. ജനനത്തീയതി, യോഗ്യത, ജാതി, എന്നിവ തെളിയിക്കുന്ന പ്രമാണങ്ങള്‍ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്ത് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രൊഫൈല്‍ മെസേജ് മുഖേന അറിയിച്ച ദിവസം ഹാജരാകണം. ഫോണ്‍: 0474 2745674.
date
- Log in to post comments