Post Category
തലകളത്തൂർ സി എച്ച് സി ജീവനക്കാരെ ആദരിച്ചു
സംസ്ഥാന കായകൽപ് അവാർഡിൽ മൂന്നാം സ്ഥാനം നേടിയ തലകളത്തൂർ സി എച്ച് സി ജീവനക്കാരെ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് അഭിനന്ദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനിൽകുമാർ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പൻകണ്ടി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സർജാസ് കുനിയിൽ, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ ആയ ഹരിദാസൻ ഈച്ചരോത്ത്, സുജ അശോകൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. മോഹനൻ, ടി.എം രാമചന്ദ്രൻ, കവിത വടക്കേടത്ത്, ഷീന ചെറുവത്ത്, ഐ.പി ഗീത, ബി ഡി ഒ വേണുഗോപാൽ, മെഡിക്കൽ ഓഫിസർ ഡോ.ബേബി പ്രീത തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments