Post Category
എലത്തൂരിൽ ട്രെയിൻ യാത്രക്കാരെ അക്രമിച്ച സംഭവം: മരണപ്പെട്ട കുട്ടിയുടെ വീട്ടിൽ മന്ത്രി മുഹമ്മദ് റിയാസ് സന്ദർശനം നടത്തി
കോഴിക്കോട് എലത്തൂരിൽ ട്രെയിൻ യാത്രക്കാരെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് മരണപ്പെട്ട കുട്ടിയുടെ വീട്ടിൽ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സന്ദർശനം നടത്തി.
കടലുണ്ടി പഞ്ചായത്ത് ഓഫീസിനു സമീപം ഒസാവട്ടത്ത് കുന്നുമ്മൽ വീട്ടിൽ ഷുഹൈബ് സഖാഫിയുടെയും ജസിലയുടെയും രണ്ട് വയസുകാരി മകൾ സഹറ ബത്തൂലാണ് അപകടത്തിൽ മരണപ്പെട്ടത്.
ഉംറക്ക് പോയ കുട്ടിയുടെ പിതാവ് രാത്രിയോട് കൂടിയാണ് സ്ഥലത്ത് എത്തിയത്. മൃതദേഹം ചാലിയം വലിയ ജുമാ മസ്ജിദിൽ രാത്രി ഖബറടക്കി.
date
- Log in to post comments