Post Category
നവീകരിച്ച കുന്നമംഗലം പാലംതലക്കൽ റോഡ് ഉദ്ഘാടനം ചെയ്തു
ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ നവീകരിച്ച കുന്നമംഗലം പാലംതലക്കൽ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ ഉദ്ഘാടനം ചെയ്തു. അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിച്ചത്.
ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇ.എം ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ജോർജ്ജ് മണ്ഡപത്തിൽ, സാവിത്രി ബാബു, സുരേഷ് ഈന്തികുഴിയിൽ, വിമല മനക്കൽ എന്നിവർ സംസാരിച്ചു.
date
- Log in to post comments