മെൻസ്ട്രുവൽ കപ്പ് വിതരണോദ്ഘാടനം 25ന്
കോട്ടയം: ഗ്രാമപഞ്ചായത്തിലെ മുഴുവൻ സ്ത്രീകൾക്കും മെൻസ്ട്രുവൽ കപ്പ് സൗജന്യമായി വിതരണം ചെയ്യാനൊരുങ്ങി വെള്ളൂർ ഗ്രാമപഞ്ചായത്ത്. ഏപ്രിൽ 25 ന് രാവിലെ 11 മണിക്ക് വെള്ളൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു ഉദ്ഘാടനം ചെയ്യും. മൂന്ന് ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി ചെലവഴിക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടമെന്നോണം പഞ്ചായത്തിലെ 18നും 40നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കാണ് മെൻസ്ട്രുവൽ കപ്പ് വിതരണം ചെയുന്നത്.
മെൻസ്ട്രുവൽ കപ്പ് വിതരണത്തോടൊപ്പം ബോധവത്കരണ ക്ലാസും സംഘടിപ്പിക്കും. പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. നികിത കുമാർ, വൈസ് പ്രസിഡന്റ് ജയ അനിൽ, വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷ ഷിനി സജു, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ വി.കെ മഹിളാമണി, ആരോഗ്യവിദ്യാഭാസ സ്ഥിരം സമിതി അധ്യക്ഷൻ ഒ.കെ. ശ്യാംകുമാർ തുടങ്ങിയവർ പങ്കെടുക്കും.
- Log in to post comments