Post Category
മേശയും കസേരയും വിതരണം ചെയ്തു
പന്മന ഗ്രാമപഞ്ചായത്തില്‍ മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് മേശയും കസേരയും വിതരണം ചെയ്തു. 2021-22 വാര്‍ഷിക പദ്ധതി വിഹിതമായ മൂന്ന് ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. പ്രസിഡന്റ് എം ഷമി ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് മാമൂലയില്‍ സേതുക്കുട്ടന്‍ അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ സുകന്യ, ലിന്‍സി ലിയോണ്‍, രാജീവ്, കുഞ്ഞു മണി, പന്മന ബാലകൃഷ്ണന്‍ കറുകത്തല ഇസ്മായില്‍, ചാക്കോ, സി ഡി എസ് ചെയര്‍പേഴ്സണ്‍ രമ്യ, അസിസ്റ്റന്റ് സെക്രട്ടറി ജയലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments