Skip to main content

ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 27, 28 തീയതികളില്‍

പത്തനംതിട്ട ജില്ലയിലെ എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍  (ട്രെയിനി) (മെയില്‍) (കാറ്റഗറി നം. 538/2019) തസ്തികയുടെ 05/04/2023 തീയതിയില്‍ നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട   ഉദ്യോഗാര്‍ഥികള്‍ക്കായി കൊടുമണ്‍ പഞ്ചായത്ത് ഇഎംഎസ്  സ്റ്റേഡിയത്തില്‍  ഏപ്രില്‍ 27, 28 തീയതികളില്‍ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും പ്രൊഫൈല്‍ മെസേജ്, എസ്എംഎസ്  മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫോണ്‍ : 0468 2222665.     (പിഎന്‍പി 1274/23)
 

date