ഇ മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി
സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി സാക്ഷരതാ മിഷനും കൈറ്റ് കേരളയും ചേര്‍ന്ന് നടത്തുന്ന ഇ - മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കുന്നു. പതിനാല് ജില്ലകളിലേയും തിരഞ്ഞെടുത്ത ഓരോ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.കേരളത്തെ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുന്ന സംസ്ഥാനമാക്കി മാറ്റുക എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ ഭാഗമാണ് ഇ-മുറ്റം പദ്ധതി.സാധാരണ ജനങ്ങളില്‍ ഡിജിറ്റല്‍ മേഖലയെ കുറിച്ച് പ്രാഥമികവും അടിസ്ഥാനപരവുമായ അവബോധം നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.കൈറ്റ് കേരള തയാറാക്കിയ കൈപ്പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഡിജിറ്റല്‍ സാക്ഷരതാ ക്ളാസുകള്‍ നടത്തുന്നത്. പത്ത് മണിക്കൂറാണ് പഠന സമയം.ഡിജിറ്റല്‍ സംവിധാനങ്ങളുടെ പ്രയോജനം ദുരുപയോഗം എന്നിവയെ കുറിച്ച് പഠിക്കാന്‍ അവസരമൊരുക്കും.എല്ലാവര്ക്കും ഇ -മെയില്‍ ഐഡി രൂപപ്പെടുത്തി നല്‍കും. ഗവണ്മെന്റിന്റെ ഡിജിറ്റല്‍ സേവനങ്ങള്‍, ട്രെയിന്‍, ബസ്,എയര്‍ ടിക്കറ്റ് ബുക്ക് ചെയ്യല്‍ , ബില്ലുകള്‍ അടയ്ക്കല്‍ തുടങ്ങിയവ പരിശീലിപ്പിക്കും.ഇതിനായി എന്‍ എസ് എസ്, എന്‍ സി സി വോളണ്ടറിയര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍,സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഇന്സ്ട്രെക്ടര്മാരായി നിയോഗിക്കും. ജനപ്രതിനിധികള്‍,വിവിധ സര്‍ക്കാര്‍-സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍, സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍,വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍,ഐടി മേഖലയില്‍ പ്രാവീണ്യമുള്ളവര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തികൊണ്ട് ജനകീയ കാമ്പയിനായാണ് പദ്ധതി നടപ്പാക്കുന്നത്. ഇ-മുറ്റം പദ്ധതിയുടെ ഭാഗമായി ഏപ്രില്‍ 28 ന് പകല്‍ 10.30 ന് വള്ളംകുളം വിജ്ഞാന് കേന്ദ്രത്തില്‍ പഞ്ചായത്തുതല സംഘാടക സമിതി രൂപീകരണ യോഗം ചേരും.ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് കെ ബി ശശിധരന് പിള്ള യോഗം ഉദ്ഘാടനം ചെയ്യും. (പിഎന്‍പി 1295/23)
- Log in to post comments