ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
അനെര്‍ട്ട് ഡിപ്ലോമ / എഞ്ചിനീയറിംഗ് ബിരുദ വിദ്യാര്‍ഥികള്‍ക്കായി സൗരോര്‍ജ്ജ മേഖലയില്‍ ഇന്റേണ്‍ഷിപ്പ് പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് / ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് / ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് എന്നിവയില്‍ ഡിപ്ലോമ / ബി ഇ/ബി ടെക് അടിസ്ഥാന യോഗ്യതയുള്ളവര്‍ക്കും പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം . ആദ്യത്തെ 200 പേര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്ന മുന്‍ഗണന ക്രമത്തില്‍ ആയിരിക്കും പരിശീലനം ലഭിക്കുക. ഡിപ്ലോമ വിദ്യാര്‍ഥികള്‍ക്ക് 177 രൂപയും ബിഇ/ബിടെക് വിദ്യാര്‍ഥികള്‍ക്ക് 295 രൂപയും രജിസ്ട്രേഷന് ഫീസ് ഉണ്ടായിരിക്കും. കോഴ്സ് തൃപ്തികരമായി പൂര്‍ത്തിയാക്കിയ ശേഷം അനെര്‍ട് ഇന്റേണ്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് രണ്ട്. അനെര്‍ട്ടിന്റെ വെബ്സൈറ്റ് വഴി (http://www.anert.gov.in/) ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ :18004251803, ഇ മെയില്‍ : anerttraining2023@gmail.com.
- Log in to post comments