Post Category
കേരള സവാരി : ഡ്രൈവർമാർക്കുള്ള പരിശീലന പരിപാടി ജില്ലാകളക്ടർ ഉദ്ഘാടനം ചെയ്തു
സർക്കാർ മേഖലയിലെ ഓൺലൈൻ ഓട്ടോ /ടാക്സി പ്ലാറ്റ്ഫോമായ കേരള സവാരിയുടെ അംഗങ്ങളായ ഡ്രൈവർമാർക്കുള്ള പരിശീലന പരിപാടി ജില്ലാ കളക്ടർ എൻ.എസ്.കെ.ഉമേഷ് ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ജി.അനിൽ കുമാർ (പാലക്കാട് ഐ. റ്റി. ഐ.) ക്ലാസ്സ് നയിച്ചു.
ജില്ലാ ലേബർ ഓഫീസർ പി. കെ. നവാസ്, നാറ്റ്പാക് സയന്റിസ്റ്റ് അനീഷ് കിണി, ആലുവ അസി. ലേബർ ഓഫീസർ കെ. എസ്. രാജേഷ്, കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ രഞ്ജിത് പി. മനോഹരർ, ബോർഡ് ഡയറക്ടർ എം.ഇബ്രാഹിംകുട്ടി, ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ ആർ. സുലേഖ, കേരള സവാരി നോഡൽ ഓഫീസർ വി. രാജീവ് കുമാർ എന്നിവർ പങ്കെടുത്തു.
date
- Log in to post comments