Post Category
മൈലാടുംപാറയില്‍ കുടിവെള്ളമെത്തും; അടിയന്തിര ഇടപെടലിന് മന്ത്രിയുടെ നിര്‍ദേശം
കുമ്പഴ മൈലാടുംപാറയിലെ 150 ഓളം കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് കരുതലും കൈത്താങ്ങും കോഴഞ്ചേരി താലൂക്ക് തല അദാലത്തില്‍ പരിഹാരമായി. ആരോഗ്യ മന്ത്രിയെ കണ്ട് 17-ാം വാര്‍ഡ് കൗണ്‍സിലര്‍ ലാലി രാജു പ്രശ്നം അറിയിച്ചപ്പോള്‍ വാട്ടര്‍ അതോറിറ്റി അടിയന്തര ഇടപെടല്‍ നടത്താന്‍ മന്ത്രി ഉത്തരവിട്ടു. വളവുങ്കല്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വാട്ടര്‍ ടാങ്കിന്റെ ലീക്ക് പരിഹരിക്കാന്‍ വകയിരുത്തിയ മൂന്നു ലക്ഷം രൂപ ഉപയോഗിച്ച് അറ്റകുറ്റപണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും ഉദ്യോഗസ്ഥരോട് മന്ത്രി നിര്‍ദേശിച്ചു. കടുത്ത ജലക്ഷാമം നേരിടുന്ന ഈ പ്രദേശത്ത് വീടുകളില്‍ ആവശ്യാനുസരണം കുടിവെള്ളം ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്കി.
date
- Log in to post comments