Skip to main content
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന കരുതലും കൈത്താങ്ങും കോഴഞ്ചേരി താലൂക്ക്തല പരാതി പരിഹാര അദാലത്തില്‍ കുഞ്ഞുമോള്‍ രാജുവിന്റെ പരാതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കേള്‍ക്കുന്നു.

അദാലത്തിലൂടെ ലൈഫ് നേടി കുഞ്ഞുമോള്‍ രാജു

വര്‍ഷങ്ങളായി വാടകയ്ക്ക് താമസിക്കുന്ന രാജു ജോര്‍ജ് - കുഞ്ഞുമോള്‍ ദമ്പതികള്‍ക്ക് വീടെന്ന സ്വപ്നം സാഫല്യമാകാന്‍ പോകുകയാണ്. കരുതലും കൈത്താങ്ങും
കോഴഞ്ചേരി താലൂക്ക്തല അദാലത്തിലാണ് ഇവരുടെ സ്വപ്ന സാക്ഷാത്കാരം. 2023-24 ലൈഫ് പദ്ധതി പ്രകാരം കുളനട ഗ്രാമപഞ്ചായത്തിലെ തുമ്പമണ്‍ നോര്‍ത്ത് നിവാസിയായ കുഞ്ഞുമോള്‍ രാജുവിനെ മുന്‍ഗണന വച്ച് ലൈഫ് പദ്ധതിയില്‍ ഉള്‍പെടുത്താന്‍ മന്ത്രി വീണാ ജോര്‍ജ് ലൈഫ് മിഷന്‍ കോ-ഓര്‍ഡിനേറ്ററേയും പഞ്ചായത്ത് പ്രസിഡന്റിനെയും ചുമതലപെടുത്തി.
കുഞ്ഞുമോള്‍ 2018 ലാണ് ലൈഫ് മിഷനില്‍ അപേക്ഷ നല്‍കിയത്. സ്വന്തമായി ഭൂമിയില്ലാത്ത കുഞ്ഞുമോളും ഭര്‍ത്താവ് രാജുവും 11 വര്‍ഷമായി വടകയ്ക്ക് ആണ് താമസിക്കുന്നത്. നിര്‍ധനരായ ഈ ദമ്പതികള്‍ക്ക് അദാലത്തിലൂടെ സ്വന്തം വീടെന്ന പ്രതീക്ഷയാണ് ലഭിച്ചിരിക്കുന്നത്.
 

date