Skip to main content

കിളിമാനൂരില്‍ വനിതാ ഹെല്‍ത്ത് ക്ലബ് വരുന്നു

 

ജീവിതശൈലീ രോഗങ്ങളില്‍നിന്നു മുക്തി നേടാനും ആരോഗ്യമുള്ള മനസും ശരീരവും വാര്‍ത്തെടുക്കാനും സ്ത്രീകള്‍ക്കായി കിളിമാനൂരില്‍ ബ്ലോക്ക് പഞ്ചായത്ത് ഹെല്‍ത്ത് ക്ലബ് ആരംഭിക്കുന്നു. ബ്ലോക്ക് ഓഫീസിന്റെ മുകളിലത്തെ നിലയില്‍ ആരംഭിക്കുന്ന ഹെല്‍ത്ത് ക്ലബില്‍ രണ്ടരലക്ഷം രൂപയുടെ ഫിറ്റ്‌നസ് ഉപകരണങ്ങള്‍ ഉണ്ടാകും.

ഉദ്യോഗസ്ഥരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗകര്യപ്രദമായ രീതിയില്‍ രാവിലെയും വൈകുന്നേരവുമാണു ഹെല്‍ത്ത് ക്ലബിന്റെ പ്രവര്‍ത്തന സമയം ക്രമീകരിക്കുക. നിര്‍ദേശങ്ങള്‍ നല്‍കാനും പരിശീലിപ്പിക്കാനും വനിതാ ട്രെയിനറും ഒപ്പമുണ്ടാകും.

ട്രെഡ്മില്‍, ട്വിസ്റ്റര്‍, ഫിറ്റ് മസാജര്‍, സ്‌കിപ്പിംഗ് റോപ്പ്, ജിം ബോള്‍, ഡംപ്‌ബെല്‍ തുടങ്ങി 12ല്‍പ്പരം ഉപകരണങ്ങള്‍ ഇവിടെ സ്ഥാപിക്കും. ഓണം കഴിഞ്ഞു പ്രവര്‍ത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നു ബ്ലോക്ക് ഓഫിസ് അധികൃതര്‍ അറിയിച്ചു.
(പി.ആര്‍.പി. 2036/2018)

date