Skip to main content

പി.എം.എ.വൈ(ജി) ഭവനങ്ങളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും താക്കോല്‍ദാനവും

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ പി. എം. എ. വൈ(ജി) പദ്ധതിയിലൂടെ ഭവനനിര്‍മാണം പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനവും ഭവനങ്ങളുടെ  താക്കോല്‍ദാന കര്‍മവും  ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ജെ. ഇന്ദിരാദേവി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍  നടന്ന യോഗത്തില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം സാറാമ്മ ഷാജന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍  വി. ജി. ശ്രീവിദ്യ, മറ്റു ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബിഡിഒ  ജെ.ഗിരിജ,  ഹൗസിംഗ് ഓഫീസര്‍ ആശ ജി ഉണ്ണി, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, മറ്റു ഉദ്യോഗസ്ഥര്‍, പി. എം. എ. വൈ(ജി) ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍  പങ്കെടുത്തു.

date