Skip to main content
കരുതലും കൈത്താങ്ങും കോന്നി താലൂക്ക്തല അദാലത്തില്‍ വ്യവസായമന്ത്രി പി.രാജീവ് സീതത്തോട് സ്വദേശി ചന്ദ്രന്‍പിള്ളയുടെ പരാതി കേള്‍ക്കുന്നു

ചന്ദ്രന്‍പിള്ളയ്ക്ക് പെന്‍ഷന്‍ കുടിശിക ലഭിക്കും വ്യവസായമന്ത്രി പി.രാജീവിന്റെ കരുതല്‍

സംസ്ഥാനസര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും കോന്നി താലൂക്ക്തല അദാലത്തിലേക്ക് ഏറെ പ്രതീക്ഷയോടെയാണ് സീതത്തോട് സ്വദേശിയായ ചന്ദ്രന്‍പിള്ള എത്തിയത്. ആ പ്രതീക്ഷ തെറ്റിയില്ലെന്നും തനിക്ക് നീതി ലഭിച്ചുവെന്നും ചന്ദ്രന്‍പിള്ള പറയുന്നു.
കര്‍ഷകനായ ചന്ദ്രന്‍പിള്ളയ്ക്ക് 2019 സെപ്റ്റംബര്‍ മുതല്‍ 2020 ഏപ്രില്‍ വരെയുള്ള മാസങ്ങളിലെ പെന്‍ഷന്‍ തുകയാണ് കുടിശികയായത് ഇത് സംബന്ധിച്ച പരാതി ചന്ദ്രന്‍പിള്ള നല്‍കുകയും ചെയ്തു. അദാലത്തിലെത്തി മന്ത്രിയെ കണ്ട് അപേക്ഷ പറഞ്ഞ ചന്ദ്രന്‍പിള്ളയുടെ പരാതിയില്‍ മന്ത്രി വിശദീകരണം തേടുകയായിരുന്നു.
ചന്ദ്രന്‍പിള്ള യഥാസമയം മസ്റ്ററിംഗിന് ഹാജരാകാതിരുന്നതാണ് പെന്‍ഷന്‍ തുക മുടങ്ങാനുള്ള കാരണമെന്ന് സീതത്തോട് കൃഷി ഓഫീസര്‍ മന്ത്രിയെ അറിയിച്ചു. ഇതോടെയാണ് പരാതിയില്‍ മന്ത്രിയുടെ സത്വര നടപടി. സാങ്കേതികമായ പ്രശ്നത്താല്‍ അര്‍ഹമായ പെന്‍ഷന്‍ കുടിശിക നിഷേധിക്കപ്പെടുന്നത് പരിശോധിക്കാനും കുടിശിക ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും ധനകാര്യവകുപ്പ് സെക്രട്ടറിക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

 

date