Post Category
കനത്ത മഴ മൂന്നു ദിവസം കൂടി; ജാഗ്രതാ നിര്‍ദ്ദേശം
ജില്ലയിലുള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂന്നു ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്കി. ഇതുവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും ശക്തമായ മഴയായിരിക്കും ഈ ദിവസങ്ങളിലുണ്ടാവുകയെന്നാണ് കേന്ദ്രത്തിന്റെ നിരീക്ഷണം. ഇതുമായി ബന്ധപ്പെട്ട മുന്‍ കരുതലുകളെടുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശക്തമായ സുരക്ഷാ സംവിധാനമൊരുക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കിയതായും അതിനാവശ്യമായ ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും എസ്പി ജി ശിവവിക്രം അറിയിച്ചു.
date
- Log in to post comments