Skip to main content

കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനം നടത്തി

 

കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും  പൊതുസ്ഥലങ്ങളിലും ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ പ്രവര്‍ത്തനം നടത്തി. കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  നിബിന്‍ കെ എസ് ശുചീകരണ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സിനി ജെയ്സന്‍ അദ്ധ്യക്ഷത വഹിച്ചു. 

വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. പി രാധാകൃഷ്ണന്‍ , ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈബി ഗോപാലകൃഷ്ണന്‍,  കുടുംബശ്രീ, ഹരിത കര്‍മ്മസേന, ആശാപ്രവര്‍ത്തകര്‍, റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍, വ്യാപാരി വ്യവസായി സംഘടനകള്‍, യുവജനസംഘടനകള്‍, സന്നദ്ധ സംഘടനകള്‍, വിവിധ രാഷ്ട്രീയ സാമുദായിക സംഘടനകള്‍, എന്‍. എസ്. എസ് വോളണ്ടിയേഴ്സ് എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളിൽ പങ്കെടുത്തു.

date