അരങ്ങ് 2023 ഒരുമയുടെ പലമ'- കുടുംബശ്രീ കലോത്സവം
'
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും സ്ത്രീ ശാക്തീകരണവും ലക്ഷ്യമിട്ടു തുടങ്ങിയ കുടുംബശ്രീ പ്രസ്ഥാനം ഊര്‍ജ്വസ്വലവും കര്‍മ്മ നിരതവുമായ പ്രവര്‍ത്തനങ്ങളിലൂടെ 25 വര്‍ഷം പൂര്‍ത്തീകരിച്ചു. പെണ്‍കരുത്തിന്റെ പെരുമ വിളിച്ചോതുന്ന നമ്മുടെ കുടുംബശ്രീ രജത ജൂബിലി വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ അയല്‍ക്കൂട്ട അംഗങ്ങള്‍ക്കും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കും അവരുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കാനുമുള്ള അവസരം ഒരുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ 'അരങ്ങ് 2023 ഒരുമയുടെ പലമ'- കുടുംബശ്രീ കലോത്സവം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി തിരുവല്ല താലൂക്ക്തല കലോത്സവം മേയ് 24 ന് രാവിലെ ഒന്‍പത് മുതല്‍ തിരുവല്ല കാവുംഭാഗം ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ ഹാളില്‍ നടത്തുന്നു. തിരുവല്ല നഗരസഭാ ചെയര്‍പേഴ്‌സണ്‍ അനു ജോര്‍ജിന്റെ അധ്യക്ഷതയില്‍ രാവിലെ 10 നു അഡ്വ.മാത്യു റ്റി തോമസ് എം എല്‍ എ അരങ്ങ് താലൂക്ക് തല കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. തിരുവല്ല താലൂക്കില്‍ ഉള്‍പ്പെട്ട ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍,ബ്ലോക്ക് പഞ്ചായത്ത് / ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്മാര്‍ എന്നിവര്‍ പരിപാടിയുടെ ഭാഗമാകുന്നു. തിരുവല്ല താലൂക്കില്‍ ഉള്‍പ്പെട്ട 11 സി ഡി എസുകളിലായുള്ള 225 ഓളം അയല്‍ക്കൂട്ട /ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ കവിത പാരായണം, ലളിതഗാനം,പ്രസംഗം, നാടന്‍പാട്ട് ,സംഘഗാനം,മാപ്പിളപ്പാട്ട്,നാടോടിനൃത്തം,സംഘനൃത്തം ,തിരുവാതിര ,മറയൂരാട്ടം തുടങ്ങിയ നിരവധി പരിപാടികളിലൂടെ വേദിയില്‍ അണി നിരക്കുന്നു. വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനദാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തും.
- Log in to post comments