Skip to main content

ബി-ടെക് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

 ഐഎച്ച്ആര്‍ഡി അടൂര്‍ എഞ്ചിനീയറിംഗ് കോളജില്‍ 2023-24 അധ്യയന വര്‍ഷം ബി-ടെക് കോഴ്‌സുകളില്‍ എന്‍ആര്‍ഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.ihrdonline.org/ihrdnri എന്ന വെബ് സൈറ്റ് വഴി  പ്രോസ്‌പെക്ടസ് പ്രകാരമുളള അപേക്ഷ ജൂണ്‍ 15 ന് വൈകിട്ട് അഞ്ചു വരെ  ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും  1000 രൂപയുടെ രജിസ്‌ട്രേഷന്‍ ഫീസ് (ഓണ്‍ലൈനായോ അടൂര്‍ എഞ്ചിനീയറിംഗ് കോളജ് പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ജൂണ്‍ 19 ന് വൈകുന്നേരം അഞ്ചിന് മുമ്പായി കോളജില്‍ സമര്‍പ്പിക്കണം.  ഫോണ്‍ : 04734 231995, 8547005100, 9446527757,9447484345.  
 

date