Skip to main content

അംഗന്‍വാടികളിലെ അധികമുള്ള ഭക്ഷ്യവസ്തുക്കള്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കും

 

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള അംഗന്‍വാടികളിലെ അധികമുള്ള ഭക്ഷ്യവസ്തുക്കള്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാന്‍ അടിയന്തര നിര്‍ദേശം നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കേരളമൊട്ടാകെ ആഴ്ചകളായി മഴയും മഴക്കെടുതികളും തുടരുന്ന സാഹചര്യത്തിലാണ് നടപടി. 

മഴയും മഴക്കെടുതികളും തുടരുന്ന സാഹചര്യത്തില്‍  പല അങ്കണവാടികളും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ അങ്കണവാടികളിലെ ഭക്ഷ്യയോഗ്യമായ മിച്ചമുളള അരി, മറ്റ് ഭക്ഷ്യ വസ്തുക്കള്‍ എന്നിവ റവന്യൂ ഉദ്യോഗസ്ഥരുമായി സഹകരിച്ച് തൊട്ടടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കുന്നതിനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

പി.എന്‍.എക്‌സ്.3623/18

date