Post Category
സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം
തിരുവനന്തപുരം നാഷണല്‍ കരിയര്‍ സര്‍വ്വീസ് സെന്റര്‍ ഫോര്‍ എസ് സി എസ് ടി നടത്തുന്ന ഒരു വര്‍ഷത്തെ സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കെല്‍ട്രോണിന്റെ കോഴിക്കോടുള്ള നോളേജ് സെന്ററിലാണ് കോഴ്സ് നടത്തുന്നത്. 30 വയസ്സില്‍ താഴെ പ്രായമുള്ള മൂന്ന് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പ്ലസ് ടു പാസ്സായ എസ്.സി/എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി കോഴിക്കോട് റെയില്‍വെ സ്റ്റേഷന് ലിങ്ക് റോഡിലുള്ള കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ നേരിട്ട് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2301772, 8590605275.
date
- Log in to post comments