Skip to main content

സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കുന്നു

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്വാതന്ത്ര്യസമര സേനാനികളായ പയ്യന്നൂരിലെ വി പി അപ്പുക്കുട്ടൻ, പാപ്പിനിശ്ശേരിയിലെ ആരംഭൻ ഗോപാലൻ, ധർമ്മടം പാലയാട്ടെ എം രാജൻ എന്നിവരെയും കുടുംബാംഗങ്ങളേയും ജൂൺ 14 ബുധനാഴ്ച അവരുടെ വസതികളിൽ വെച്ച് പൊന്നാടയണിയിച്ച് ആദരിക്കുന്നു. ആരംഭം ഗോപാലനെ ഉച്ച രണ്ട് മണിക്ക് പാപ്പിനിശ്ശേരിയിലെ വസതിയിൽ കെ വി സുമേഷ് എംഎൽഎ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, എഡിഎം കെ കെ ദിവാകരൻ എന്നിവർ ചേർന്ന് ആദരിക്കും. എം രാജനെ വൈകീട്ട് നാല് മണിക്ക് ധർമടം പാലയാടുള്ള വീട്ടിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ആദരിക്കും. വി പി അപ്പുക്കുട്ടനെ വൈകീട്ട് നാലിന് പയ്യന്നൂരിലെ വസതിയിലും ആദരിക്കും.

date