Post Category
ഏകദിന ഫാബ്രിക് പെയിന്റിംഗ് വര്‍ക്ക്ഷോപ്പ്
സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത വിദ്യഭ്യാസ വകുപ്പിന്റെ കീഴിലുള്ള അസാപ് കേരളയുടെ കളമശ്ശേരിയിലെ കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ ഏകദിന ഫാബ്രിക് പെയിന്റിംഗ് വര്‍ക്ക്ഷോപ്പ് ജൂലൈ രണ്ടിന് നടത്തും. കലംകാരി, വര്‍ളി, മധുബനി തുടങ്ങിയ ഭാരതീയ ഡിസൈനിങ് ഇവിടെ പരിശീലിപ്പിക്കും. വിവിധ തരം വസ്ത്രങ്ങളില്‍ ഉപയോഗിക്കാവുന്ന ഡിസൈനുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലൊക്കേഷന്‍:- കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക്, കളമശ്ശേരി. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9778598336/9495219570.
date
- Log in to post comments