Skip to main content

തൊളിക്കോട് പഞ്ചായത്തിൽ സൗജന്യ ഫിസിയോതെറാപ്പി സെന്റർ

തൊളിക്കോട് ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കുട്ടികൾക്കായി സൗജന്യ ഫിസിയോ തെറാപ്പി സെന്റർ തുറന്നു. ഫിസിയോ തെറാപ്പി യൂണിറ്റ് ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്ന് എം.എൽ.എ പറഞ്ഞു. തൊളിക്കോട് ഗ്രാമപഞ്ചായത്തും പാലോട് ബി.ആർ.സി യും സംയുക്തമായിട്ടാണ് സെന്റർ ആരംഭിച്ചത്.

തൊളിക്കോട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ സജ്ജമാക്കിയ തെറാപ്പി സെന്ററിൽ ആഴ്ചയിൽ രണ്ട് ദിവസം ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനം ലഭിക്കും. തൊളിക്കോട് പഞ്ചായത്തിലും സമീപ പഞ്ചായത്തുകളിലുമുള്ള 17 വയസുവരെയുള്ള കുട്ടികൾക്ക് തെറാപ്പി സെന്ററിന്റെ സേവനം ഉപയോഗിക്കാവുന്നതാണ്. നിലവിൽ ഇരുപത്തഞ്ചോളം കുട്ടികൾ ഇവിടെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജെ സുരേഷ് അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്.സുനിത, ബ്ലോക്ക്-ഗ്രാമപഞ്ചായത്തംഗങ്ങൾ, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ ബി.ശ്രീകുമാർ, പാലോട് ബി.പി.സി എസ്.ബൈജു എന്നിവരും പങ്കെടുത്തു.

date