അതിജീവനത്തിന്റെ മാനസികാരോഗ്യം
കേരളം നേരിട്ടു കൊണ്ടിരിക്കുന്ന കടുത്ത പ്രളയസാഹചര്യത്തില്‍ ജനങ്ങളുടെ മാനസികാരോഗ്യം പലപ്പോഴും വേണ്ടത്ര പരിഗണന കിട്ടാതെ പോകുന്നു എന്ന ആശങ്ക പരക്കെ നിലനില്‍ക്കുന്നു. പ്രളയവും അതിനോട് അനുബന്ധിച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നിലവില്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെങ്കിലും, സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം ആയതിനുശേഷം ഉരുത്തിരിയാവുന്ന മാനസികാരോഗ്യ വെല്ലുവിളികള്‍ അതിതീവ്രം ആയിരിക്കുമെന്ന് മാനസികാരോഗ്യ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു. ഈരംഗത്തെ മികവിന്റെ കേന്ദ്രമായ കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് നല്‍കുന്ന ചില നിര്‍ദേശങ്ങള്‍ ഇവയാണ്.
ദുരന്തമുഖത്തും അതിനുശേഷവും ആളുകള്‍ക്ക് മാനസിക ആഘാതം ഏല്‍ക്കുവാന്‍ സാധ്യത കൂടുതലാണ്. സാധാരണയായി ദുരന്തത്തിന് ശേഷം കാണുന്ന മാനസിക രോഗലക്ഷണങ്ങള്‍ ഇവയാണ്: ഉറക്കമില്ലായ്മ, വിട്ടുമറാത്താദേഷ്യം, തലവേദന, കടുത്തകുറ്റബോധം, നിരാശ, സംസാരം തീരെകുറയുക, കരച്ചില്‍, ഭക്ഷണത്തോട് താല്പര്യമില്ലാതാവുക, പേടിപ്പെടുത്തുന്ന സ്വപ്നങ്ങള്‍ കാണുക, അകാരണമായ ഭയം - പ്രത്യേകിച്ചും മഴ/ വെള്ളം കാണുമ്പോള്‍ അല്ലെങ്കില്‍ ദുരന്തവുമായി ബന്ധപ്പെട്ട മറ്റു വസ്തുക്കള്‍ കാണുമ്പോള്‍, ആത്മഹത്യാചിന്തകള്‍. കുട്ടികളില്‍ മേല്‍ സൂചിപ്പിച്ച ലക്ഷണങ്ങള്‍ കൂടാതെ അകാരണമായ ദേഷ്യം പ്രകടിപ്പിക്കുക, വാശി കാണിക്കുക, എപ്പോഴും മാതാപിതാക്കള്‍ കൂടെത്തന്നെവേണമെന്ന് ശാഠ്യംപിടിക്കുക എന്നിവയുംകാണാം.
- Log in to post comments