പ്രകൃതിക്ഷോഭം: ജനങ്ങള്‍ ജാഗ്രത പാലിക്കണം- ജില്ലാ കളക്ടര്‍
കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അമിത് മീണ അറിയിച്ചു. കളക്ടറേറ്റില്‍ ചേര്‍ന്ന മഴക്കെടുതി അവലോകന യോഗത്തിലാണ് ഈ നിര്‍ദ്ദേശം. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം. കടലിലും മറ്റു ജലസ്രോതസ്സുകളിലും ഇറങ്ങരുത്. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന് സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും ഇറങ്ങരുത്. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ അല്ലാതെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണം. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യരുത്. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ പൊതുജനങ്ങള്‍ മടി കാണിക്കരുതെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.
കേരളഎസ്റ്റേറ്റ് ചെമ്പക്കോട് കോളനിക്ക് സമീപമുള്ള മല ഇടിയാന്‍ സാദ്ധ്യതയുള്ളതിനാല്‍ തൊട്ടടുത്ത് താമസിക്കുന്ന കുടുംബങ്ങളോട് മാറിത്താമസിക്കാന്‍ ജിയോളജി വകുപ്പ് നിര്‍ദ്ദേശം നല്കി. പുല്ലങ്കോടിന് സമീപം ഉരുള്‍പൊട്ടലിന് സാദ്ധ്യത കുറവാണ്. വെറ്റിലക്കൊല്ലിയില്‍ മലയില്‍ മണ്ണിടിച്ചില്‍ ഉണ്ാകാന് സാദ്ധ്യതയുള്ളതിനാല്‍ താഴെ താമസിക്കുന്നവരോട് മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം നല്കി. നേരത്തെ ഉരുള്പൊട്ടലുണ്ണ്ടായ നിലമ്പൂര്‍ ചെട്ടിയംപാറക്ക് സമീപത്തെ കുറുമ്പലങ്ങോട്ട് തോട്ടിലൂടെ മരങ്ങളും കല്ലും മറ്റും ഒഴുകി വരാന്സാദ്ധ്യതയുള്ളതിനാല് സമീപത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. മഴയുണ്െണ്ടങ്കില് ഇവര്‍ മാറിത്താമസിക്കണമെന്ന് ജിയോളജി വകുപ്പ് നിര്‍ദ്ദേശിച്ചു.
മമ്പാട് പൊങ്ങല്ലൂര്‍ ഭാഗത്ത് ഭൂമിക്കടിയില്‍ നിന്നും ശബ്ദം വന്നത് സംബന്ധിച്ച് വിശദ പഠനം നടത്താന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്കി. ഭൂമിക്കടിയില്‍ നിന്ന് മണ്ണൊലിച്ച് പോകുന്ന പ്രതിഭാസം ഇവിടെയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ടണ്്.
പ്രശ്നങ്ങളും പരാതികളും അറിയിക്കാം
പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട അടിയന്തിരപ്രാധാന്യമുള്ള വിഷയങ്ങളും പരാതികളും ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി 9383464212 എന്ന നമ്പറിലേക്ക് വാട്സാപ്പ് സന്ദേശമായി നല്‍കാവുന്നതാണ്. പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട ഫോട്ടോ, വീഡിയോ എന്നിവയും ഈ നമ്പറില്‍ അയക്കാവുന്നതാണ്.
പുറത്ത് നിന്നുള്ള ഭക്ഷണം ഒഴിവാക്കണം
അണുവിമുക്തമാക്കാത്ത വെള്ളം മൂലം പകര്ച്ചവ്യാധിയുണ്ണ്ടാകാനുള്ള സാദ്ധ്യത പരിഗണിച്ച് മഴക്കെടുതി ബാധിച്ച സ്ഥലങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും താമസിക്കുന്നവര്‍ പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കണം.
പോഷകാഹാരം ലഭ്യമാക്കും
ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് പോഷകാഹാരം ലഭ്യമാക്കും. ഇതിന് അംഗനവാടി വര്‍ക്കേഴ്സിന്റെ സഹകരണം ലഭ്യമാക്കും. ആവശ്യമായ ക്യാമ്പുകളില്‍ താല്‍ക്കാലിക അംഗനവാടികള്‍ സജ്ജീകരിക്കും. ക്യാമ്പുകളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നല്‍കും. മഴക്കെടുതി ബാധിച്ച പ്രദേശങ്ങളിലെ ഭിന്നശേഷിക്കാരുടെ കണക്കെടുത്ത് അവര്‍ക്ക് ആവശ്യമായ സഹായങ്ങളും ഉപകരണങ്ങളും നല്‍കും.
ക്യാമ്പുകളില്‍ മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ സജ്ജീകരിക്കും. സാനിട്ടറി നാപ്കിനുകള്‍ സംസ്കരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ക്യാമ്പ് ഇന്ചാര്ജുമാര്ക്ക് നിര്‍ദ്ദേശം നല്കി.
പൊന്നാനി ഈഴവതിരുത്തി ഗ്രാമപഞ്ചായത്ത് കെട്ടിടത്തിന് സമീപത്തെ അപകടാവസ്ഥയിലായ, 45 വര്‍ഷം പഴക്കമുള്ള കുടിവെള്ള ടാങ്ക് പൊളിക്കും. നാശനഷ്ടം സംഭവിച്ച വീടുകള്‍ സന്ദര്‍ശിച്ച് നാശനഷ്ടത്തിന്റെ കണക്ക് തയ്യാറാക്കാന്‍ പഞ്ചായത്ത് വകുപ്പിന് നിര്‍ദ്ദേശം നല്കി.
അവലോകന യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാര്‍, അസിസ്റ്റന്റ് കളക്ടര്‍ വികല്പ് ഭരദ്വാജ്, ആര്‍ഡിഒ ജെ. മോബി, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. ജെ ഒ അരുണ്‍, സി അബ്ദുല്‍ റഷീദ്, എ നിര്‍മലകുമാരി, പി പ്രസന്നകുമാരി, രഘുനാഥ് ഡിഎംഒ ഡോ. കെ സക്കീന, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments