Skip to main content

ഭക്ഷണസാധനങ്ങള്‍ ആവശ്യമുള്ള ശിശുസംരക്ഷണ സ്ഥാപനങ്ങള്‍ വിവരം അറിയിക്കണം

 

പ്രളയദുരിതം മൂലം ഭക്ഷണസാധനങ്ങള്‍ ലഭ്യമല്ലാത്ത അംഗീകൃത ശിശുസംരക്ഷണ സ്ഥാപനങ്ങള്‍ സ്ഥാപനത്തിന്റെ പേര്, ബന്ധപ്പെടേണ്ട നമ്പര്‍, കുട്ടികളുടെ എണ്ണം, ആവശ്യമായ ഭക്ഷണസാധനത്തിന്റെ അളവ് എന്നീ വിവരങ്ങള്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ അറിയിക്കണമെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.ഒ.അബിന്‍ അറിയിച്ചു. ആറന്മുളയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ശിശുസംരക്ഷണ ഓഫിസ് ഇപ്പോള്‍ പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്റെ നാലാം നിലയില്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസിനോ ടനുബന്ധിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഫോണ്‍: 0468 2325242, വാട്ട്‌സ് ആപ്പ് നമ്പര്‍ 8281954196. ഇ-മെയില്‍ dcpupta@gmail.com.

                           (പിഎന്‍പി 2318/18) 

date