Skip to main content

ദുരിതാശ്വാസ പ്രവര്‍ത്തനത്തനങ്ങള്‍ക്ക് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സംഭാവന 

 

ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മാതൃകയായി. തൈക്കാവ് ഹയര്‍സെക്കന്ററി സ്‌കൂളിലെ എന്‍ എസ് എസ് വിദ്യാര്‍ഥികളാണ് കൂട്ടുകാരില്‍ നിന്നുമായി പിരിവെടുത്ത് ജില്ലാ കലക്ടര്‍ പി ബി നൂഹിന് നല്‍കിയത്. പത്തനംതിട്ട എസ് പി നാരായണനും സന്നിഹിതനായിരുന്നു.  പതിനൊന്ന് പേരടങ്ങുന്ന സംഘം 8200 രൂപയുടെ ഡി ഡിയാണ് ജില്ലാ ഭരണകൂടത്തിന് കൈമാറിയത്.  അന്‍സ, അശ്വിന്‍, വോളന്റിയര്‍മാരായ ദേവഗംഗ, സ്‌നേഹ, ശ്രീലക്ഷ്മി, ഫെബ, സ്വാതി, മായ, അര്‍ഷാദ്, അഷിഖ്, ഷാരു എന്നിവരടങ്ങുന്ന സംഘമാണ് നേതൃത്വം നല്‍കിയത്. പ്രൊഗ്രാം ഓഫീസര്‍ ഹരിലാലാണ് ഇവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയത്.                          (പിഎന്‍പി 2320/18)

date