ഗ്രാമസഭകള്‍ ജൂലൈ 16 മുതല്‍ 25 വരെ
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 2023-24 വാര്‍ഷിക പദ്ധതി വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള ഗുണഭോക്തൃ ലിസ്റ്റ് അംഗീകാരവുമായി ബന്ധപ്പെട്ട് വിവിധ വാര്‍ഡുകളില്‍ ജൂലൈ 16 മുതല്‍ 25 വരെ ഗ്രാമസഭകള്‍ നടത്തും. വാര്‍ഡ്, തീയതി,സമയം, സ്ഥലം എന്ന ക്രമത്തില്‍ ചുവടെ.
വാര്‍ഡ് ഒന്ന് ചീക്കനാല്‍ ജൂലൈ 22 ന് പകല്‍ 3.30 ന് ഗവ.എല്‍പിഎസ് ചീക്കനാല്‍.
വാര്‍ഡ് രണ്ട് ഐമാലി വെസ്റ്റ് ജൂലൈ 16 ന് പകല്‍ രണ്ടിന് എന്‍എസ്എസ് കരയോഗ മന്ദിരം, ഐമാലി വെസ്റ്റ്.
വാര്‍ഡ് മൂന്ന് ഐമാലി ഈസ്റ്റ് ജൂലൈ 25 ന് പകല്‍ 3.30 ന് എന്‍എസ്എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, അമ്പല ജംഗ്ഷന്‍, ഓമല്ലൂര്‍.
വാര്‍ഡ് നാല് പറയനാലി ജൂലൈ 23 ന് പകല്‍ രണ്ടിന് കമ്മ്യൂണിറ്റി സെന്റര്‍ പറയനാലി.
വാര്‍ഡ് അഞ്ച് മണ്ണാറമല ജൂലൈ 22 ന് രാവിലെ 10.30 ന് എംഎസ് സി എല്‍പിഎസ് പുത്തന്‍പീടിക.
വാര്‍ഡ് ആറ് പുത്തന്‍പീടിക ജൂലൈ 17ന് പകല്‍ മൂന്നിന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഓമല്ലൂര്‍.
വാര്‍ഡ് ഏഴ് പൈവളളിഭാഗം ജൂലൈ 17 ന് പകല്‍ 3.30ന് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ,ഓമല്ലൂര്‍.
വാര്‍ഡ് എട്ട് വാഴമുട്ടം നോര്‍ത്ത് ജൂലൈ 23 ന് വൈകുന്നേരം നാലിന് എന്‍എസ്എസ് കരയോഗ മന്ദിരം വാഴമുട്ടം.
വാര്‍ഡ് ഒന്‍പത് വാഴമുട്ടം ജൂലൈ 23 ന് പകല്‍ മൂന്നിന് ഗവ. യുപിഎസ് വാഴമുട്ടം.
വാര്‍ഡ് പത്ത് മുളളനിക്കാട് ജൂലൈ 21 ന് രാവിലെ 10 ന് സെന്റ് മേരീസ് ചര്‍ച്ച് പാരിഷ് ഹാള്‍, മുളളനിക്കാട്.
വാര്‍ഡ് 11 പന്ന്യാലി ജൂലൈ 21 ന് പകല്‍ 2.30 ന് ഗവ.യുപിഎസ് പന്ന്യാലി
വാര്‍ഡ് 12 ആറ്റരികം ജൂലൈ 21 ന് പകല്‍ മൂന്നിന് ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയം ഓമല്ലൂര്‍
വാര്‍ഡ് 13 ഓമല്ലൂര്‍ ടൗണ്‍ ജൂലൈ 22ന് പകല്‍ രണ്ടിന് ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയം ഓമല്ലൂര്‍
വാര്‍ഡ് 14 മഞ്ഞിനിക്കര ജൂലൈ 22 ന് പകല്‍ 2.30 ന് ഗവ.എല്‍പിഎസ് മഞ്ഞിനിക്കര.
- Log in to post comments