Skip to main content

പിഎം കിസാന്‍ സമ്മാന്‍നിധി: ആധാര്‍ ലിങ്ക് ചെയ്യുന്നതിന് സൗകര്യം

നിലവില്‍ ആധാര്‍ ലിങ്കു ചെയ്യാത്തവര്‍ക്കും  ലിങ്ക് ചെയ്യുന്നത്  പരാജിതപ്പെട്ടതുമൂലം  ഡിബിടി ലഭിക്കാത്തവര്‍ക്കും  പോസ്റ്റ് ഓഫീസില്‍ അല്ലെങ്കില്‍ പോസ്റ്റ്മാന്‍ വഴി അക്കൗണ്ട് തുറക്കുന്നതിനും  ആധാര്‍ ലിങ്ക് ചെയ്യുന്നതിനും പോസ്റ്റല്‍ വകുപ്പ് സൗകര്യം ഒരുക്കുന്നു. പോസ്റ്റ്മാന്‍ /പോസ്റ്റ് ഓഫീസുകളിലുളള മൊബൈല്‍ ഫോണും ബയോമെട്രിക് സ്‌കാനറും ഉപയോഗിച്ച് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാനും ആധാര്‍ സീഡ് ചെയ്യാനും സാധിക്കും. പിഎം കിസാന്‍ സമ്മാന്‍നിധി  പദ്ധതി പ്രകാരം കര്‍ഷകര്‍ക്കായി 2018 മുതല്‍  6000 രൂപ നല്‍കിവരുന്നു. ആധാര്‍ സീഡ് ചെയ്യാത്തതിനാല്‍ ഡിബിടി ലഭിക്കാത്ത കര്‍ഷകര്‍ക്ക് തപാല്‍ വകുപ്പും കൃഷി വകുപ്പും ചേര്‍ന്ന് ക്യാമ്പുകളും നടത്തുന്നു.

date