Skip to main content

ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രിക്ക് വീല്‍ചെയര്‍

2023-24 സാമ്പത്തിക വര്‍ഷം ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രിക്ക് വീല്‍ചെയര്‍  എന്ന പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം പട്ടികജാതി, ജനറല്‍ വിഭാഗത്തില്‍പെട്ട ഭിന്നശേഷിക്കാരായവരില്‍ നിന്നും  അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷി ഗ്രാമസഭ ലിസ്റ്റില്‍ ഉള്‍പ്പെട്ട അര്‍ഹരായ അപേക്ഷകര്‍, നിശ്ചിത മാതൃകയിലുള്ള അപേക്ഷ, അനുബന്ധ രേഖകള്‍ സഹിതം   ജൂലൈ  31 ന്  വൈകുന്നേരം അഞ്ചിന് മുമ്പായി പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോറത്തിനും വിശിദവിവരങ്ങള്‍ക്കും   പത്തനംതിട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ ബന്ധപ്പെടുക. ഫോണ്‍ : 0468 2325168.

date