വീടുകള്‍ ശുചീകരിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം
വെള്ളം കയറിയ വീടുകള്‍ ശുചീകരിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേകം ശ്രദ്ധചെലത്തണമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. വീടുകളുടെയും സ്ഥാപനങ്ങളുടെയും ശുചീകരണം നിര്‍വഹിക്കേണ്ടതിന്റെ പൂര്‍ണചുമതല അതത് തദ്ദേശസ്ഥാപനങ്ങള്‍ക്കാണ്. ശുചിത്വമിഷന്‍, ഹരിതകേരളം മിഷന്‍ തുടങ്ങിയവയുടെ പിന്തുണയോടെ വീടുകളുടെയും സ്ഥാപനങ്ങളുടെയും ശുചീകരണം പൂര്‍ത്തിയാക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങള്‍
• വീടുകള്‍, സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയവയിലെ ചെളിയും മാലിന്യങ്ങളും മാറ്റി ശുചിയാക്കി വാസയോഗ്യമാക്കണം.
• വെള്ളപ്പൊക്കത്തില്‍ ജീവഹാനി സംഭവിച്ച മൃഗങ്ങളുടെ ശവശരീരങ്ങള്‍ പ്രത്യേകം മറവ് ചെയ്യണം.
• ശുചീകരണത്തിനായി വാര്‍ഡ് തലത്തില്‍ വളന്റിയര്‍ ടീം രൂപീകരിക്കുകയും ശുചീകരണത്തിനാവശ്യമായ മണ്‍വെട്ടി, മണ്‍കോരി, ചൂല്, ചട്ടി, റബ്ബര്‍ കട്ട, ഗംബൂട്ട്‌സ് മുതലായവ തദ്ദേശസ്ഥാപനങ്ങള്‍ക്ക് വാടകയ്ക്ക് എടുക്കുകയോ വാങ്ങുകയോ ചെയ്യണം.
• സന്നദ്ധസംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വിദ്യാര്‍ഥി സംഘടനകള്‍, ക്ലബ്ബുകള്‍, എന്‍സിസി, എന്‍എസ്എസ്, എസ്പിസി, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരുടെ സഹകരണം ഉറപ്പാക്കണം.
• ആവശ്യത്തിന് സന്നദ്ധപ്രവര്‍ത്തകരെ ലഭിക്കുന്നില്ലെങ്കില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലിക്കാരെ വിളിക്കാം.
• പ്രളയം ബാധിക്കാത്ത ഭാഗങ്ങളിലെ തദ്ദേശസ്ഥാപനങ്ങളില്‍ നി്ന്നും പ്രളയബാധിത പ്രദേശങ്ങൡലേക്ക് സാധനങ്ങള്‍ എത്തിക്കണം.
• ദുരിതാശ്വാസ ക്യാംപുകളില്‍ മതിയായ ശുചിമുറികള്‍ ലഭ്യമല്ലെങ്കില്‍ ബയോ ടോയ്‌ലറ്റുകള്‍, താത്കാലിക ടോയ്‌ലറ്റുകള്‍ എന്നിവ നിര്‍മിക്കുന്നതിന് ശുചിത്വമിഷന്‍ നടപടി സ്വീകരിക്കണം.
• ആരോഗ്യവകുപ്പില്‍ നിന്നും ലഭിക്കുന്ന ശുചീകരണ ഉപകരണങ്ങളും ബ്ലീച്ചിങ് പൗഡര്‍ അടക്കമുള്ള വസ്തുക്കളും തികയാതെ വന്നാല്‍ പുറത്ത് നിന്നും വാങ്ങുന്നതിനുള്ള നടപടി സ്വീകരിക്കണം.
• ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന രീതിയില്‍ കിണറുകള്‍ ശുചീകരിക്കണം.
• വെള്ളം കയറി ഉപയോഗ ശൂന്യമായ വസ്തുക്കളില്‍ ജൈവമാലിന്യങ്ങള്‍ തരംതിരിച്ച് ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കണം. അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് പ്രത്യേകം സൂക്ഷിച്ച് പിന്നീട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൈമാറണം.
• പുനരുദ്ധരണ പ്രവര്‍ത്തനങ്ങള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉപകരണം വാങ്ങുകയും വേതനം നല്‍കുകയും ചെയ്യാം.
• ഗ്രാമീണ മേഖലയിലെ ശൗചാലയങ്ങള്‍ സ്വച്ച്ഭാരത് മിഷന്‍ (ഗ്രാമീണ്‍) പദ്ധതിയിലുള്‍പ്പെടുത്തി പുതുക്കി പണിയുന്നതിന് ആവശ്യമായ നടപടി ശുചിത്വമിഷന്‍ സ്വീകരിക്കണം. സ്വച്ച്ഭാരത് മിഷന്‍ (അര്‍ബന്‍) പദ്ധതിയിലുള്‍പ്പെടുത്തി നഗരപ്രദേശത്തെ ശൗചാലയങ്ങളും അറ്റക്കുറ്റപ്പണി നടത്തണം.
• ഗ്രാമപഞ്ചായത്തുകളില്‍ അസിസ്റ്റന്റ് സെക്രട്ടറിമാരും നഗരസഭകളില്‍ ഹെല്‍ത്ത് ഓഫീസര്‍ / ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ / ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം.
• ഗ്രാമവികസന വകുപ്പിലെ ജീവനക്കാര്‍ ബ്ലോക്ക്തലത്തില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കണം. ഇതിന്റെ ചുമതല ബ്ലോക്ക പഞ്ചായത്ത് സെക്രട്ടറിക്കായിരിക്കും.
• കെട്ടികിടക്കുന്ന പ്ലാസ്റ്റിക്, കുപ്പികള്‍, ഗ്ലാസ്, റബര്‍, ലെതര്‍ എന്നിവ പ്രത്യേകം ശേഖരിക്കണം. തത്കാലം സൂക്ഷിച്ച് പിന്നീട് ക്ലീന്‍ കേരള കമ്പനിയുടെ പിന്തുണയോടെ കൈമാറണം.
- Log in to post comments