Post Category
ക്യാമ്പുകളിലുള്ളവര്‍ വീടുകളിലേക്ക് മടങ്ങുമ്പോള്‍ റേഷന്‍ കിറ്റ് നല്‍കും
ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ വീടുകളിലേക്കു മടങ്ങുമ്പോള്‍ അവശ്യസാധനങ്ങള്‍ അടങ്ങുന്ന റേഷന്‍ കിറ്റ് നല്‍കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. ജില്ലയിലെ
524 ക്യാമ്പുകളിലായി 130868 പേരാണ് കഴിയുന്നത്. ഇതുപ്രകാരം 34708 കുടുംബങ്ങള്‍ക്ക് റേഷന്‍ കിറ്റ് നല്‍കും. ഇതിനു പുറമേ വീടുകളിലേക്ക് മടങ്ങി പോയവരുണ്ടെങ്കില്‍ അവര്‍ക്കും റേഷന്‍ കിറ്റ് നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
date
- Log in to post comments