Post Category
ഫിഷറീസ് വകുപ്പിന്റെ വിവിധ പദ്ധതികളിലേക്ക് അപേക്ഷിക്കാം
ആലപ്പുഴ: ജില്ലയിലെ യന്ത്രവത്കൃത മത്സ്യബന്ധന മേഖലയ്ക്കായി സബ്സിഡി നിരക്കില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. തടി ബോട്ടുകളെ സ്റ്റീല്‍ ഹള്‍ ഉള്ള ബോട്ടുകളാക്കി മാറ്റുന്ന പദ്ധതി, യന്ത്രവത്കൃത യാനങ്ങളില്‍ റെഫ്രിജറേഷന്‍ യൂണിറ്റ്, സ്ലറി ഐസ് യൂണിറ്റ്, ബയോ ടോയ്ലറ്റ് എന്നിവ സജ്ജമാക്കുന്നതിന് അപേക്ഷിക്കാം. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കായി മൗണ്ട് ടൈപ്പ് ജിപി.എസ്., ഇന്‍സുലേറ്റഡ് ഐസ് ബോക്സ് എന്നിവയും സബ്സിഡി നിരക്കില്‍ നല്‍കും.
താത്പര്യമുള്ളവര്‍ ജൂലൈ 31-ന് വൈകിട്ട് അഞ്ചിനകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ സമീപത്തെ മത്സ്യഭവനിലോ അപേക്ഷ നല്‍കണം. ഫോണ്‍: 0477 2297707, 2251103.
date
- Log in to post comments