അതിയന്നൂർ ബ്ലോക്കിലെ സ്റ്റേഡിയങ്ങൾ ഇനി രാത്രിയിലും തിളങ്ങും
അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ രണ്ട് സ്റ്റേഡിയങ്ങളിൽ സ്ഥാപിച്ച മിനിമാസ്സ് ലൈറ്റുകൾ കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കായിക വിനോദത്തിനും ആരോഗ്യ പരിപാലനത്തിനും പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാകുന്ന രീതിയിൽ സ്റ്റേഡിയത്തെ മാറ്റാനാണ് മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചതെന്ന് എം. എൽ. എ പറഞ്ഞു.
കോട്ടുകാൽ ഗ്രാമപഞ്ചായത്തിന് കീഴിലെ മരുതൂർക്കോണം പഞ്ചായത്ത് സ്റ്റേഡിയത്തിലും ചിന്നൻവിളയും സ്റ്റേഡിയത്തിലുമാണ് ലൈറ്റുകൾ സ്ഥാപിച്ചത് . ഒരു സ്റ്റേഡിയത്തിൽ മൂന്ന് മിനിമാസ്റ്റ് ലൈറ്റുകൾ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വർഷത്തെ ഫണ്ടിൽ നിന്നും ആറ് ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. ഇതോടെ രാത്രിയിലും സ്റ്റേഡിയത്തിൽ കായിക വിനോദങ്ങളിൽ ഏർപ്പെടാൻ കഴിയും.
അതിയന്നൂർ ബ്ലോക്ക് പ്രസിഡന്റ് എം. വി മൻമോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോട്ടുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ജറോംദാസ്,അതിയന്നൂർ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ വിഷ്ണുപ്രശാന്ത് സി. എസ്, നാട്ടുകാർ തുടങ്ങിയവരും പങ്കെടുത്തു.
- Log in to post comments