Post Category
താനൂർ നിയോജക മണ്ഡലം പട്ടയ അസംബ്ലി സംഘടിപ്പിച്ചു
താനൂർ നിയോജക മണ്ഡലം പട്ടയ അസംബ്ലി താനൂർ വ്യാപാര ഭവനിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ ചേർന്നു. എല്ലാവർക്കും ഭൂമി എല്ലാവർക്കും രേഖ എന്ന പേരിൽ സംസ്ഥാനത്താകെ നടന്നു വരുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് താനൂർ മണ്ഡല തല യോഗം നടന്നത്. നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പതിറ്റാണ്ടുകളായി ജനങ്ങൾ അധിവസിക്കുന്ന ഭൂമിക്ക് പട്ടയവും രേഖകളും ലഭിക്കാത്തതിനാൽ പ്രയാസം നേരിടുന്ന വിഷയം യോഗം ചർച്ച ചെയ്തു. വില്ലേജ് തലത്തിൽ വിപുലമായ യോഗം വിളിച്ച് ചേർക്കുന്നതിനും പട്ടയ അസംബ്ലി തീരുമാനിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സൽമത്ത്, നഗരസഭാ ചെയർമാൻ പി.പി.ഷംസുദ്ധീൻ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ , ഗ്രാമ പഞ്ചായത്തംഗങ്ങൾ, ഡെപ്യൂട്ടി കളക്ടർ പി. അൻവർ സാദത്ത്, തിരൂർ ആർ ഡി ഒ, വില്ലേജ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.
date
- Log in to post comments