Skip to main content

ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ മലിനജല ശുദ്ധീകരണ സംവിധാനത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

കോട്ടയം: ചങ്ങനാശേരി ജനറൽ ആശുപത്രിയിലെ പുതിയ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. നാഷണൽ ഹെൽത്ത് മിഷന്റെ നേതൃത്വത്തിൽ ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് ആശുപത്രിയിൽ പുതിയ പദ്ധതി നടപ്പിലാക്കുന്നത്. 125 കിലോലിറ്റർ സംഭരണശേഷിയുള്ള മലിനജല ശുദ്ധീകരണ പ്ലാന്റാണ് ഇവിടെ ഒരുക്കുന്നത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് സിവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണം. ഇതിലൂടെ ശുദ്ധീകരിക്കുന്ന ജലം ആശുപത്രിയിലെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തും. ശുചിമുറി, പൂന്തോട്ട പരിപാലനം, ജലസേചനം, തുടങ്ങിയവയ്ക്ക് ഈ പ്ലാന്റിൽ നിന്നുള്ള ശുദ്ധീകരിച്ച ജലം ഉപയോഗിക്കും. പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയും എന്നാണ് പ്രതീക്ഷ.
 

date