തദ്ദേശസ്വയംഭരണ ഉപതിരഞ്ഞെടുപ്പ്; ഓഗസ്റ്റ് 10 ന്
കോട്ടയം: തദ്ദേശസ്വയംഭരണ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വൈക്കം ബ്ലോക്ക് പഞ്ചായത്ത് മറവൻതുരുത്ത് ഡിവിഷനിലെ വോട്ടെടുപ്പ് ഓഗസ്റ്റ് 10 ന് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ നടക്കും. വോട്ടെടുപ്പിനോടനുബന്ധിച്ച് മറവൻതുരുത്ത് നിയോജകമണ്ഡലത്തിന്റെ(ഡിവിഷൻ) പരിധിയിൽ വരുന്ന മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിന്റെ നാല് മുതൽ പത്ത് വരെയുള്ള വാർഡുകളിൽ ഉൾപ്പെടുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഓഗസ്റ്റ് പത്തിനും പോളിംഗ് സ്റ്റേഷനുകളായി ഉപയോഗിക്കുന്ന സ്കൂളുകൾക്ക് ഓഗസ്റ്റ് ഒമ്പത്, 10 തീയതികളിലും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് നടക്കുന്ന ഡിവിഷനിലെ മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിന്റെ നാല് മുതൽ 10 വരെയുള്ള വാർഡുകളിൽ വോട്ടെടുപ്പ് അവസാനിക്കുന്ന ഓഗസ്റ്റ് 10 ന് വൈകിട്ട് ആറിന് മുമ്പുള്ള 48 മണിക്കൂറും വോട്ടെണ്ണൽ ദിനമായ ഓഗസ്റ്റ് 11 നും സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി.
- Log in to post comments