Skip to main content

ഇത്തവണും ഭിന്നശേഷി സൗഹൃദമായി വള്ളംകളി; 50 പേര്‍ക്ക് വള്ളംകളി കാണാന്‍ അവസരം

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി ഇത്തവണയും ഭിന്നശേഷി സൗഹൃദമാകും. ഭിന്നശേഷിക്കാരായ 50 പേര്‍ക്കാണ് വള്ളംകളി കാണാന്‍ നെഹ്‌റു പവലിയനില്‍ പ്രത്യേക സൗകര്യമൊരുക്കുക. ചില്‍ഡ്രന്‍സ് ഹോം, ഓള്‍ഡേജ് ഹോം എന്നിവിടങ്ങളില്‍ നിന്നുള്ള അന്തേവാസികള്‍ക്കാണ് ജില്ല ഭരണകൂടം വള്ളംകളി കാണാനുള്ള അവസരമൊരുക്കുന്നതെന്ന് എന്‍.ടി.ബി.ആര്‍. സൊസൈറ്റി ചെയര്‍പേഴ്‌സണ്‍ ജില്ല കളക്ടര്‍ അറിയിച്ചു. ഇവരെ സഹായിക്കാനായി ടൂറിസം വകുപ്പില്‍ നിന്നുള്ള വളണ്ടിയര്‍മാരുമുണ്ടാകും.  
 

date