Skip to main content

അറിയിപ്പുകൾ 

 കരാർ നിയമനം 

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ ഓഡിയോമെട്രിക് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 14 നു വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് ഓൺലൈനായി  അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്  : www.arogyakeralam.gov.in. ഫോൺ 0495-2374990.  

ജനറൽ മാനേജർ ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ ഡെപ്യൂട്ടി ജനറൽ മാനേജർ തസ്തികയിൽ സ്ഥിരം ഒഴിവ് (ശമ്പളം 85000-117600 രൂപ ) നിലവിലുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദവും സി എ /ഐ സി ഡബ്ള്യു എയും 15 വർഷത്തെ  തൊഴിൽ പരിചയവുമുള്ള 50 വയസ്സിൽ  (ഇളവുകൾ അനുവദനീയം)  താഴെയുള്ളവർക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 14നു മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫിസർ അറിയിച്ചു. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുമുള്ള എൻ ഒ സി  ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0484-2312944   

അംശാദായ സമാഹരണ പരിപാടി

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേന മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും വിതരണം ചെയ്യുന്ന ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ മത്സ്യത്തൊഴിലാളികൾ, അനുബന്ധത്തൊഴിലാളികൾ, മത്സ്യബന്ധന യാനം ഉടമകൾ, മത്സ്യബന്ധന ഉപകരണങ്ങളുടെ ഉടമകൾ തുടങ്ങിയവർ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലേക്ക് അടയ്ക്കാനുളള അംശാദായ തുക ശേഖരിക്കുന്നതിനായി 2023 ആഗസ്റ്റ് 15 മുതൽ 30 വരെ മത്സ്യഗ്രാമങ്ങൾ കേന്ദ്രീകരിച്ച് ഭവന സന്ദർശനത്തിലൂടെ അംശാദായ സമാഹരണ പരിപാടി സംഘടിപ്പിക്കുന്നു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലേക്ക് അടക്കാനുളള അംശാദായ തുക  കുടിശ്ശിക സഹിതം അടച്ച്  പരിപാടിയുമായി സഹകരിക്കണമെന്ന് മേഖല എക്സിക്യൂട്ടീവ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2383472

date