ബോണസ് തര്‍ക്കം ഒത്തു തീര്‍ന്നു
ജില്ലയിലെ ഹോള്‍സെയില്‍ മെഡിക്കല്‍ ഷോപ്പുകളിലെ സെയില്‍സ് റപ്രസെന്ററ്റീവ് ബോണസ് തര്‍ക്കം ജില്ലാ ലേബര്‍ ഓഫീസര്‍ എം മനോജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന തൊഴിലാളി- തൊഴിലുടമ യോഗത്തില്‍ തീരുമാനമായി. ഒത്തുതീര്‍പ്പ് വ്യവസ്ഥയനുസരിച്ച് മാസ ശമ്പളം 10,000 രൂപ പരിധി വെച്ച് 12.5 ശതമാനം ബോണസ് നല്‍കുവാന്‍ ധാരണയായി. യോഗത്തില്‍ ബഷീര്‍ പള്ളിയത്ത്, പി സുധീര്‍, കെ ബവിന്‍, സി പി നിസാര്‍, കെ ശ്രീകുമാര്‍, പി സുരേഷ്, കെ രാജന്‍ എന്നിവര്‍ പങ്കെടുത്തു.
ജില്ലയിലെ പാചകവാതക ഏജന്‍സികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് 2022-23 വര്‍ഷത്തെ ബോണസായി ഒരു വര്‍ഷത്തെ അടിസ്ഥാന ശമ്പളത്തിന്റെയും ഉപജീവന ബത്തയുടെയും 14.25 ശതമാനം നല്‍കുവാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ എം മനോജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന തൊഴിലാളി-തൊഴിലുടമ യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ എന്‍ കൃഷ്ണദാസ്, ഹരിനാരായണന്‍, ഇ ജിതിന്‍, ജയകൃഷ്ണന്‍, എ പ്രേമരാജന്‍, കെ വി രാമചന്ദ്രന്‍, എം പി രാജീവന്‍ എന്നിവര്‍ പങ്കെടുത്തു.
താവക്കരയില്‍ പ്രവര്‍ത്തിക്കുന്ന ബി പി സി., ഐ ഒ സി ഡിപ്പോകളിലെ ഓയില്‍ കൊണ്ടു പോവുന്ന ടാങ്കര്‍ ലോറികളിലെ തൊഴിലാളികളുടെ 2022-23 വര്‍ഷത്തെ ബോണസ് ആയി ഡ്രൈവര്‍മാര്‍ക്ക് 7900 രൂപയും ക്ലീനര്‍മാര്‍ക്ക് 6600 രൂപ എന്ന ക്രമത്തില്‍ നല്‍കുവാന്‍ ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ സി വിനോദ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന തൊഴിലാളി-തൊഴിലുടമ യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ വി കെ കൃഷ്ണന്‍, കെ രാഗേഷ്, എ പ്രേമരാജന്‍, കെ ജയരാജന്‍, പുരുഷോത്തമന്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments