Post Category
അംശദായ സമാഹരണം
മത്സ്യത്തൊഴിലാളികള്‍, അനുബന്ധ തൊഴിലാളികള്‍, മത്സ്യബന്ധന യാനം ഉടമകള്‍, മത്സ്യബന്ധന ഉപകരണങ്ങളുടെ ഉടമകള്‍ തുടങ്ങിയവര്‍ ക്ഷേമനിധി ബോര്‍ഡിലേക്ക് അടക്കാനുള്ള അംശദായ തുക ശേഖരിക്കുന്നതിനായി അംശദായ സമാഹരണ പരിപാടി സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 15 മുതല്‍ 30 വരെ മത്സ്യഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിപാടി. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും വിതരണം ചെയ്യുന്ന ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നൽകുന്നതിനാണ് അംശദായ സമാഹരണം നടത്തുന്നത്. ക്ഷേമനിധി ബോര്‍ഡിലേക്ക് അടക്കാനുള്ള അംശദായ തുക കുടിശ്ശിക സഹിതം അടക്കണമെന്ന് മേഖലാ എക്സിക്യൂട്ടീവ് കമ്മീഷണർ അറിയിച്ചു.
date
- Log in to post comments