കിറ്റുകള്‍ തയ്യാറാകുന്നു; വീടുകളിലേക്കു മടങ്ങിയവര്‍ക്ക് കിറ്റുകള്‍ നേരിട്ടെത്തിക്കുന്നമെന്ന് ജില്ലാ കളക്ടര്‍
ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നു മടങ്ങുന്നവര്‍ക്കും മടങ്ങിയവര്‍ക്കുമായി ഭക്ഷണമുള്‍പ്പെടെയുള്ള കിറ്റുകള്‍ തയ്യാറാക്കി വരികയാണെന്നും ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ള അറിയിച്ചു. ക്യാമ്പുകളില്‍ നിന്നു വീടുകളിലേക്കു മടങ്ങിയവര്‍ക്ക് വോളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ കിറ്റുകള്‍ എത്തിക്കും. നിലവില്‍ മൂവാറ്റുപുഴയില്‍ 4500 കിറ്റുകള്‍ വിതരണം ചെയ്തു. അന്‍പോട് കൊച്ചിയുടെ നേതൃത്വത്തില്‍ രണ്ടായിരത്തിലധികം കിറ്റുകളും വിതരണം ചെയ്തു.
ജില്ലയിലെ പ്രധാന സംഭരണ-വിതരണ കേന്ദ്രമായ തൃക്കാക്കര കമ്മ്യൂണിറ്റിഹാളില്‍ ഇതുവരെ പതിനയ്യായിരത്തോളം കിറ്റുകള്‍ തയ്യാറായി. ഇരുന്നൂറോളം വാളണ്ടയര്‍മാര്‍ കിറ്റുകള്‍ തയ്യാറാക്കുന്ന തിരക്കിലാണ്. ഇവ ആലുവ, പറവൂര്‍ മേഖലകളില്‍ വിതരണം ചെയ്യും. അടുത്ത ദിവസങ്ങളില്‍ കിറ്റുകള്‍ വിതരണം ചെയ്യും.
നിലവില്‍ രണ്ടു ലക്ഷത്തോളംപേര്‍ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. മൂന്നു ലക്ഷത്തോളം പേര്‍ വീടുകളിലേക്ക് മടങ്ങി. വിപുലമായിട്ടല്ലെങ്കിലും തിരുവോണ ദിവസം ക്യാമ്പുകളില്‍ പായസമുള്‍പ്പെടെയുള്ള ഊണ് ഒരുക്കുന്നുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
പ്രധാന വിതരണ കേന്ദ്രത്തില്‍ കിറ്റുകള്‍ തയ്യാറാക്കുന്നത് വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം.
- Log in to post comments